ഗ്രീഷ്മ ഷാരോൺ രാജിന് മുൻപും വിഷം നൽകി; അന്നും അസ്വസ്ഥത കാട്ടി: ഷാരോണിന്റെ അമ്മ

പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജിന് വനിതാ സുഹൃത്ത് ഗ്രീഷ്മ മുൻപും വിഷം നൽകിയിട്ടുണ്ടെന്ന് ഷാരോണിന്റെ അമ്മ. ജൂസിൽ പല തവണ ഗ്രീഷ്മ സ്ലോ പോയ്സൻ ചേർത്തു കൊടുത്തിരിന്നു.…

പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജിന് വനിതാ സുഹൃത്ത് ഗ്രീഷ്മ മുൻപും വിഷം നൽകിയിട്ടുണ്ടെന്ന് ഷാരോണിന്റെ അമ്മ. ജൂസിൽ പല തവണ ഗ്രീഷ്മ സ്ലോ പോയ്സൻ ചേർത്തു കൊടുത്തിരിന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പലതവണ ഷാരോണിന് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നതായും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിച്ചുപോകുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസവും മകന്റെ മരണത്തിനു കാരണമായിട്ടുണ്ടെന്ന് മ്മ പറഞ്ഞു.

‘‘നല്ല ആരോഗ്യമുള്ള ശരീരമാണ് അവന്റേത്. നല്ല പ്രതിരോധശേഷിയുമുണ്ട്. പക്ഷേ മൂന്നു മാസത്തിനിടെ പലവട്ടം അസ്വസ്ഥതകൾ അനുഭവപ്പെടുന്നതായി അവൻ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അവളുടെ കയ്യിൽ ജൂസിന്റെ കുപ്പിയുണ്ടായിരുന്നു. വീട്ടിൽവച്ച് വിഷം കലർത്തിയ ജൂസ് അവൾ കയ്യിൽ കൊണ്ടു നടക്കുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മകനെ സെപ്റ്റംബർ അവസാനം ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. പിന്നീട് മരുന്നു കഴിച്ചപ്പോൾ അതു ശരിയായി.’ – അമ്മ പറഞ്ഞു.

‘‘മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടത്തിയതോടെ ഇരുവരും കുറച്ചുകാലം അകന്നു കഴിഞ്ഞിരുന്നു. പിന്നീട് ഗ്രീഷ്മ വീണ്ടും സന്ദേശങ്ങൾ അയയ്ക്കാനും വിളിക്കാനും തുടങ്ങി. രണ്ടാം തവണ ഇവർ അടുത്തതിനു ശേഷമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മകന് അനുഭവപ്പെട്ടു തുടങ്ങിയത്’ – അമ്മ വിശദീകരിച്ചു.

‘‘ആദ്യം വിവാഹം കഴിക്കുന്നയാൾ മരിച്ചു പോകുമെന്ന ജാതകദോഷം ഉണ്ടെന്ന് അവൾ പറഞ്ഞിരുന്നു. ഒക്ടോബറിനു ശേഷമേ ഭർത്താവുമായി ജീവിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ജാതകത്തിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഫെബ്രുവരിയിൽ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം തീരുമാനിച്ചിട്ടുണ്ട്. അതിനു മുൻപ് ഷാരോണുമായി കല്യാണം കഴിഞ്ഞു എന്ന് കണക്കിലെടുത്ത് അവനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും വീട്ടിൽവച്ച് വിവാഹം കഴിച്ചു എന്നാണ് എന്നോട് പറഞ്ഞത്’ – ഷാരോണിന്റെ മാതാവ് പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story