ഇൻസ്റ്റയിലൂടെ പരിചയപ്പെട്ടു; തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ആരോപണം; കോഴിക്കോട്ട് പെൺകുട്ടിയുടെ ബന്ധുക്കളും മോഡലായ യുവാവും  തമ്മിൽ സംഘർഷം

ഇൻസ്റ്റയിലൂടെ പരിചയപ്പെട്ടു; തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ആരോപണം; കോഴിക്കോട്ട് പെൺകുട്ടിയുടെ ബന്ധുക്കളും മോഡലായ യുവാവും തമ്മിൽ സംഘർഷം

November 20, 2022 0 By Editor

കോഴിക്കോട്: ഇന്‍സ്റ്റ‌ഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാരോപിച്ച് സംഘർഷം. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം വയലടയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളും യുവാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ‌

കൊച്ചിയിൽ നിന്നെത്തിയ മോഡലായ യുവാവും സുഹൃത്തും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ യുവാക്കളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ യുവാക്കൾ എത്തിയ കാർ തകർത്തു.

പെണ്‍കുട്ടിയുടെ സഹോദരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ഇടപ്പെട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ വീട്ടിൽ എത്തിച്ചു. മോഡലിങ്ങിൽ അവസരം ചോദിച്ചാണ് പെൺകുട്ടി പരിചയപ്പെട്ടതെന്നു യുവാവ് പറഞ്ഞു. നിലവിൽ കേസ് എടുത്തിട്ടില്ല.