സ്ത്രീകളെ ലൈംഗിക അടിമകളാക്കി പീഡനം, തുർക്കിയിലെ വിവാദ മത പ്രഭാഷകൻ അദ്നാൻ ഒക്തറിനെ 8658 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി
ഇസ്താംബുൾ: തുർക്കിയിലെ വിവാദ മത പ്രഭാഷകൻ അദ്നാൻ ഒക്തറിനെ (Adnan Oktar) 8658 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. ഇസ്കാംബുൾ ഹൈ ക്രിമിനൽ കോടതിയാണ് കോടീശ്വരനും സെലിബ്രിറ്റിയുമായ…
ഇസ്താംബുൾ: തുർക്കിയിലെ വിവാദ മത പ്രഭാഷകൻ അദ്നാൻ ഒക്തറിനെ (Adnan Oktar) 8658 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. ഇസ്കാംബുൾ ഹൈ ക്രിമിനൽ കോടതിയാണ് കോടീശ്വരനും സെലിബ്രിറ്റിയുമായ…
ഇസ്താംബുൾ: തുർക്കിയിലെ വിവാദ മത പ്രഭാഷകൻ അദ്നാൻ ഒക്തറിനെ (Adnan Oktar) 8658 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. ഇസ്കാംബുൾ ഹൈ ക്രിമിനൽ കോടതിയാണ് കോടീശ്വരനും സെലിബ്രിറ്റിയുമായ അദ്നാൻ ഒക്തറിനെ തടവുശിക്ഷയ്ക്ക് വിധിച്ചത്. തുർക്കിയുടെ ചരിത്രത്തിലെ ഏറ്റവുംദൈർഘ്യമേറിയ ജയിൽ ശിക്ഷാ കാലാവധിയാണ്.
ഹാറൂൺ യഹ്യ എന്നും അറിയപ്പെടുന്ന 66കാരനായ ഇയാൾക്കെതിരെ ലൈംഗിക പീഡനമടക്കം നിരവധി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സ്ത്രീകളെ അടിമകളാക്കി ലൈംഗിക ചൂഷണം നടത്തുന്നു, മതപ്രഭാഷണത്തിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തുന്നു എന്നിവയടക്കമുള്ള നിരവധി കുറ്റങ്ങളുടെ പേരിലാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്.
സുന്ദരിമാരെ അനുയായികളാക്കിയും ജോലിക്ക് വച്ചുമാണ് ഇയാൾ തന്റെ കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. അർദ്ധ നഗ്നകളായ സ്ത്രീകളുടെ സാന്നിദ്ധ്യം എത്തിച്ച് സ്വന്തം ഓൺലൈൻ ചാനലായ എ നയൻ ചാനലിലൂടെ ആയിരുന്നു ഇയാൾ മതപ്രഭാഷണ പരിപാടി നടന്നിരുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള പരിപാടിയിൽ അദ്ധ നഗ്നകളായ സ്ത്രീകളുടെ നടുവിലിരുന്നാണ് ഇയാൾ മതപ്രഭാഷണം നടത്തിയിരുന്നത്. പരിപാടിക്ക് കൊഴുപ്പ് കൂട്ടാൻ ഇവരുടെ മാദകനൃത്തവും ഉണ്ടായിരുന്നു.
സൗന്ദര്യ മൽസര വേദിയിൽനിന്നും ഇയാളുടെ അനുയായിയായി എത്തിയ ഇബ്രു സിമെക് എന്ന മോഡൽ ഇയാൾ തന്നെ ലൈംഗിക പീഡനങ്ങൾക്ക് വിധേയമാക്കിയതായി ആരോപണമുയർത്തിയിരുന്നു. സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെച്ചിരുന്ന ഇയാളുടെ കൾട്ടിൽനിന്നും പുറത്തുവരാൻ മിച്ചപ്പോൾ പണവും സ്വാധീനവും ക്രിമിനൽ സംഘങ്ങളുടെ പിന്തുണയുമായി അദ്നാൻ തന്നെ വേട്ടയാടിയിരുന്നതായും ഇവർ പരാതിയിൽ പറഞ്ഞിരുന്നു.
മറ്റു നിരവധി സ്ത്രീകളും ഇയാൾക്കെതിരെ ലൈംഗിക ആരോപണം ഉയർത്തിയിരുന്നു.ആദ്യകാലങ്ങളിൽ കാര്യമായ പൊലീസ് നടപടികൾ ഇയാൾക്കെതിരെ ഉണ്ടായിരുന്നില്ല. എന്നാൽ, ടർക്കി സർക്കാറിനെതിരെ കലാപം നടത്താൻ ശ്രമിച്ചുവെന്ന് ആരോപണമുള്ള മത നേതാവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ പൊലീസ് നടപടി വന്നു. ഇയാളുടെ കൂറ്റൻ ബംഗ്ലാവിൽ നടത്തിയ പൊലീസ് റെയ്ഡിൽ ആയിരക്കണക്കിന് ഗർഭനിരോധന ഉറകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ഇയാൾ അറസ്റ്റിലായത്.