വീട്ടമ്മയുടെ കഴുത്തില്‍ കത്തിവച്ച് മാല മോഷണം; പ്രതി അറസ്‌റ്റില്‍
നെടുങ്കണ്ടം: തൂക്കുപാലത്തിനു സമീപം ചോറ്റുപാറയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തിവെച്ച് മാല പൊട്ടിച്ചെന്ന കേസില്‍ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി സജീവാ(49)ണ് പിടിയിലായത്. ബാലന്‍പിള്ളസിറ്റി കൃഷ്‌ണപുരത്ത് വാടകയ്‌ക്ക്…
നെടുങ്കണ്ടം: തൂക്കുപാലത്തിനു സമീപം ചോറ്റുപാറയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തിവെച്ച് മാല പൊട്ടിച്ചെന്ന കേസില്‍ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി സജീവാ(49)ണ് പിടിയിലായത്. ബാലന്‍പിള്ളസിറ്റി കൃഷ്‌ണപുരത്ത് വാടകയ്‌ക്ക്…
നെടുങ്കണ്ടം: തൂക്കുപാലത്തിനു സമീപം ചോറ്റുപാറയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തിവെച്ച് മാല പൊട്ടിച്ചെന്ന കേസില്‍ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി സജീവാ(49)ണ് പിടിയിലായത്.
ബാലന്‍പിള്ളസിറ്റി കൃഷ്‌ണപുരത്ത് വാടകയ്‌ക്ക് താമസിച്ച് മേസ്‌തിരിപ്പണി ചെയ്‌തുവരികയായിരുന്നു ഇയാള്‍. ബുധനാഴ്‌ചയാണ് ചോറ്റുപാറ ജോണിക്കട ഭാഗത്ത് പോത്തിനെ തീറ്റിക്കൊണ്ടിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചുകൊണ്ട് കടന്നത്. സ്‌കൂട്ടറില്‍ എത്തിയ ഇയാള്‍ പോത്തിനെ കൊടുക്കുമോ എന്ന് ചോദിച്ച് അടുത്തുവന്ന ശേഷം കഴുത്തില്‍ കത്തി വച്ച് മാല പൊട്ടിക്കുകയായിരുന്നെന്നു വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.
കട്ടപ്പന ഡിവൈ.എസ്.പി വി.എ നൗഷാദ് മോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയായിരുന്നു. സംശയമുള്ള ആളുകളെ നിരീക്ഷിച്ചാണ് പ്രതിയെ ബാലന്‍പിള്ളസിറ്റിയില്‍ നിന്നും പിടികൂടിയത്.വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി കൊല്ലം ജില്ലയില്‍ സ്‌ഥിരതാമസകാരനാണ്.
അന്വേഷണ സംഘത്തില്‍ ഡിവൈ.എസ്.പിയെ കൂടാതെ നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനു, എസ്.ഐമാരായ സജിമോന്‍ ജോസഫ്, ബിനോയ് എബ്രഹാം, പി.കെ. സജീവ, എ.എസ്.ഐ ജേക്കബ് യേശുദാസ്, സി.പി.ഒമാരായ അഭിലാഷ്, സുനില്‍ മാത്യു, അരുണ്‍ കൃഷ്‌ണ സാഗര്‍, വി.കെ. അനീഷ് എന്നിവരും ഉണ്ടായിരുന്നു.