ഇ.പി.ജയരാജന്റെ മകനെതിരെ ബിനാമി ഇടപാട് ആരോപണം: ഗൾഫിൽ റിഫൈനറി ഉണ്ടെന്നും ഇറക്കുമതി ഇടപാടുകൾ താനുമായി ചർച്ച നടത്തിയെന്നും സ്വപ്ന സുരേഷ്

തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി.ജയരാജന്റെ മകൻ ജയ്സണെതിരെ ബിനാമി ഇടപാട് ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും. യുഎഇയിലെ ബിനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിനു…

തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി.ജയരാജന്റെ മകൻ ജയ്സണെതിരെ ബിനാമി ഇടപാട് ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും. യുഎഇയിലെ ബിനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി ജയ്സൺ ദുബായിൽ താനുമായി ചർച്ച നടത്തിയെന്നും അദ്ദേഹത്തിന് റാസൽഖൈമയിൽ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി (റിഫൈനറി) ഉണ്ടെന്നും സ്വപ്ന ആരോപിച്ചു. ജയ്സണും താനും ദുബായിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തു വന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു പോ ലീസിന് ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ യുഎഇയിലെ ബിനാമി കമ്പനി വഴി ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണു ജയ്സൺ ചർച്ച നടത്തിയത്. ഇ.പി.ജയരാജനും ഈ വിവരം അറിയാമായിരുന്നു. അഭ്യന്തര വകുപ്പിനെ ഈ ഇടപാടിൽ നിന്ന് ഒഴിവാക്കി സ്വന്തം നിലയ്ക്കു ചെയ്യാനായിരുന്നു ജയ്സന്റെ ശ്രമം. അതിനു പിന്നാലെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് വന്നത്. പിന്നീട് ഇടപാടിന് എന്ത് സംഭവിച്ചു എന്നറിയില്ലെന്നും സ്വപ്ന പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story