സില്‍ക്ക് സ്മിതയെ അഭിനയിപ്പിച്ചത് വലിയ പ്രശ്നമായി, സെന്‍സര്‍ ബോര്‍ഡ്‌കാരെ സംവിധാനം പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നു: ഭദ്രന്‍

സില്‍ക്ക് സ്മിതയെ അഭിനയിപ്പിച്ചത് വലിയ പ്രശ്നമായി, സെന്‍സര്‍ ബോര്‍ഡ്‌കാരെ സംവിധാനം പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നു: ഭദ്രന്‍

February 9, 2023 0 By Editor

ഭദ്രൻ എഴുതി സംവിധാനം ചെയ്ത് ഷോഗൺ ഫിലിംസിലൂടെ ആർ. മോഹൻ നിർമ്മിച്ച1995-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ആക്ഷൻ ഡ്രാമ ചിത്രമാണ് സ്ഫടികം. ചിത്രത്തിൽ മോഹൻലാലും തിലകനും ഒപ്പം ഉർവ്വശി , സ്ഫടികം ജോർജ് , കെപിഎസി ലളിത , രാജൻ പി ദേവ് , സിൽക്ക് സ്മിത , നെടുമുടി വേണു , ചിപ്പി , വി കെ ശ്രീരാമൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എസ്പി വെങ്കിടേഷ് ആണ് ചിത്രത്തിന്റെ ഒറിജിനൽ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത്.

शराब में डूबी फेमस एक्ट्रेस की जिंदगी, रजनीकांत से था रिश्ता! आज भी उलझी है मौत की गुत्थी - South sex siren Silk smitha affair with rajinikanth murder or suicide still a

ബോക്‌സ് ഓഫീസിൽ 8 കോടിയിലധികം കളക്ഷൻ നേടിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. കൂടാതെ മോഹൻലാൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതും ഫിലിംഫെയർ അവാർഡ് സൗത്ത് , ഈ ചിത്രം മികച്ച ചിത്രം – മലയാളം , മികച്ച നടൻ (മോഹൻലാൽ), മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങൾ നേദിയതും ശ്രദ്ധേയമാണ്.

ഇപ്പോൾ സംവിധായകൻ ഭദ്രൻ പണ്ട് സ്ഫടികം റിലീസിന് മുന്‍പ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് ഒത്തിരി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. സിനിമയില്‍ സില്‍ക്കിന്റെ ക്ലീവേജ് കാണുന്നതാണ് അവര്‍ പ്രശ്‌നമായി ചൂണ്ടി കാണിച്ചത് എന്നും എനിക്ക് അവരെ സംവിധാനം പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നു എന്നും അദ്ദേഹം പറയുന്നു.

Spadikam 4K: Did you know a priest denied permission to shoot Mohanlal-starrer in church due to Silk Smitha?

ക്യാമറ പൊസിഷന്‍ കുറച്ച്‌ കൂടി മാറ്റിയിരുന്നെങ്കില്‍ സില്‍ക്കിന്റെ ശരീരം മുഴുവന്‍ കാണിക്കുന്ന രീതിയില്‍ ചിത്രീകരിക്കാമായിരുന്നു എന്നും എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കഥാപാത്രം ധരിച്ചിരിക്കുന്ന വേഷം ഞങ്ങളുടെ നാട്ടിന്‍ പുറത്തുള്ളതാണ് എന്നും അക്കാര്യത്തിലും പ്രശനങ്ങൾ ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഡ്രസ് ഇടുന്നവരുണ്ട് എന്നും ഉദ്യോഗസ്ഥർക്ക് പറഞ്ഞു കൊടുക്കേണ്ടി വന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

അവര്‍ വെള്ളത്തില്‍ നിന്നും മണല്‍ കോരുന്നവര്‍ ആയത് കൊണ്ടാണ്. വെള്ളത്തില്‍ നിന്നും മുങ്ങി പൊങ്ങുമ്ബോള്‍ കൂടുതല്‍ തുണിയുണ്ടെങ്കില്‍ വെള്ളം അവിടെ തടഞ്ഞ് നില്‍ക്കും. അതുണ്ടാവാതെ നേരെ താഴേക്ക് ഇറങ്ങി പോകാനാണ് ഇത്തരത്തില്‍ വേഷം ധരിക്കുന്നതെന്ന് ഞാൻ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യഗസ്ഥയോട് പറഞ്ഞ് കൊടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ പെട്ടന്നാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.