സാങ്കേതിക സര്‍വകലാശാല അപ്പീല്‍; ഗവര്‍ണര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുക അറ്റോര്‍ണി ജനറല്‍
കൊച്ചി: സാങ്കേതിക സര്‍വകലാശാല വി.സി. നിയമനക്കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ഹെക്കോടതിയില്‍ ഹാജരായേക്കും. വെസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച്…
കൊച്ചി: സാങ്കേതിക സര്‍വകലാശാല വി.സി. നിയമനക്കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ഹെക്കോടതിയില്‍ ഹാജരായേക്കും. വെസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച്…
കൊച്ചി: സാങ്കേതിക സര്‍വകലാശാല വി.സി. നിയമനക്കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ഹെക്കോടതിയില്‍ ഹാജരായേക്കും.
വെസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള െഹെക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. നിര്‍ദേശം യു.ജി.സി. ചട്ടങ്ങള്‍ക്കു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ആവശ്യമില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
കേസ് ഈ മാസം ഡിവിഷന്‍ ബഞ്ച് വീണ്ടും പരിഗണിക്കും. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും നിര്‍ണായകമായതിനാലാണു അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത്. നടപടി യു.ജി.സി. ചട്ടങ്ങള്‍ക്കു വിരുദ്ധമല്ലെന്നാണു ചാന്‍സലറുടെ വാദം. യു.ജി.സിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും.
താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതു ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
സിസ തോമസിനെ കെ.ടി.യു. താല്‍ക്കാലിക വി.സിയായി തുടരാനനുവദിച്ചുകൊണ്ട് സര്‍ക്കാരിന്റെ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവില്‍ ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നിര്‍ദേശമാണു ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തത്.
സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നു യു.ജി.സിയും കോടതിയെ അറിയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഇറക്കിയ സിസ തോമസിന്റെ നിയമന വിജ്ഞാപനം സ്‌റ്റേ ചെയ്തു ചുമതല മറ്റു സര്‍വകലാശാല വി.സിമാര്‍ക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ നല്‍കാന്‍ ഇടക്കാല ഉത്തരവിടണമെന്നാണു സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെടുന്നത്.
മറ്റു സര്‍വകലാശാലകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നടപടികളെ കെ.ടി.യു. വിധി ബാധിക്കാനിടയുള്ളതിനാലാണു അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത്. കഴിഞ്ഞാഴ്ച ഡല്‍ഹിയിലെത്തിയാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറ്റോര്‍ണി ജനറലിനെ ഉറപ്പാക്കിയതെന്നാണു സൂചന.