മലയാളി റെയിൽവെ ജീവനക്കാരിക്ക് ക്രൂര മർദ്ദനം; പീഡന ശ്രമമെന്ന് പോലീസ്
കൊല്ലം/തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ മലയാളി റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് നേരേ ക്രൂരമായ ആക്രമണം. തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. റെയില്‍വേ…

കൊല്ലം/തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ മലയാളി റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് നേരേ ക്രൂരമായ ആക്രമണം. തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴച്ച അക്രമി, ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുനെല്‍വേലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. റെയില്‍വേ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.