പി.എസ്.സി അറിയിപ്പുകൾ | PSC- Notifications
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോടെക്നോളജി (കാറ്റഗറി നമ്പർ 289/2021), ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) -ഒന്നാം…
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോടെക്നോളജി (കാറ്റഗറി നമ്പർ 289/2021), ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) -ഒന്നാം…
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോടെക്നോളജി (കാറ്റഗറി നമ്പർ 289/2021), ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) -ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 172/2022), ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (തമിഴ്) (കാറ്റഗറി നമ്പർ 309/2022), തിരുവനന്തപുരം ജില്ലയിൽ എക്സൈസ് വകുപ്പിൽ ഡ്രൈവർ -എൻ.സി.എ ഹിന്ദു നാടാർ (കാറ്റഗറി നമ്പർ 44/2022), സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ മാനേജർ (പേഴ്സണൽ) -പാർട്ട് 1 (ജനറൽ) (കാറ്റഗറി നമ്പർ 202/2020), കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ മാനേജർ (പേഴ്സണൽ) -പാർട്ട് 2 (മത്സ്യത്തൊഴിലാളികൾ/ ആശ്രിതർ) (കാറ്റഗറി നമ്പർ 203/2020), കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 143/2020) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
സാധ്യത പട്ടിക പ്രസിദ്ധീകരിക്കും
മൃഗസംരക്ഷണ വകുപ്പിൽ എക്സ്-റേ ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 63/2021), നിയമ വകുപ്പിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (കന്നട) (കാറ്റഗറി നമ്പർ 186/2022) തസ്തികകളിൽ സാധ്യത പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.