വട്ടപ്പാറ വളവിൽ റോഡ് റോളർ ലോറിയിൽനിന്ന് റോഡിലേക്ക് വീണു; മൂന്നുപേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറ പ്രധാന വളവിൽ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന റോഡ് ഡോളർ വാഹനം താഴെ പതിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പോവുകയായിരുന്നു ലോറി. ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു…
വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറ പ്രധാന വളവിൽ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന റോഡ് ഡോളർ വാഹനം താഴെ പതിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പോവുകയായിരുന്നു ലോറി. ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു…
വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറ പ്രധാന വളവിൽ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന റോഡ് ഡോളർ വാഹനം താഴെ പതിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പോവുകയായിരുന്നു ലോറി. ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം.വട്ടപ്പാറ മുകളിൽനിന്ന് കുറ്റിപ്പുറം മിനി പമ്പയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
ദേശീയ പാത നിർമാണ ചുമതലയുള്ള കെ.എൻ.ആർ.സിയുടെ കമ്പനിക്കു വേണ്ടി ലോറിയിൽ റോഡ് റോളർ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. വട്ടപ്പാറ വളവിൽ എത്തിയപ്പോഴാണ് നിയന്ത്രണംവിട്ട ലോറിയിൽനിന്ന് റോഡ് റോളർ താഴേക്ക് പതിച്ചത്. പ്രധാന വളവിലെ സുരക്ഷ വേലിയിൽ ഇടിച്ച് നിന്നതിനാൽ റോളർ 30 അടി താഴ്ചയിലേക്ക് മറിയാതെ രക്ഷപ്പെട്ടു.
ലോറിയിലുണ്ടായിരുന്ന തൊഴിലാളികൾ അപകടത്തെ തുടർന്ന് ചാടിയിറങ്ങുകയായിരുന്നു. പരിക്കേറ്റ ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാം സ്വരൂപ് സാദ (30), ഷേക്ക് സഫീറുൾ (30), നിഖിൽ കുമാർ (30) എന്നിവർക്കാണ് പരിക്കേറ്റത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.