മൈസൂരുവിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

തൃശൂർ: മൈസൂരുവിലെ ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. കരുവന്നൂർ സ്വദേശിയായ…

തൃശൂർ: മൈസൂരുവിലെ ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്ത് ഷഹാസുമായുള്ള തർക്കത്തിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.

സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുഹൃത്തിനെ മൈസൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കും. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ് സബീന.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story