പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം 2023’ പരിപാടിക്ക് വൻ ഒരുക്കം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം 2023’ പരിപാടിയിൽ ഒന്നരലക്ഷം യുവാക്കൾ പേര് രജിസ്റ്റർ ചെയ്തതായി ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.30ന് തേവര എസ്.എച്ച്…
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം 2023’ പരിപാടിയിൽ ഒന്നരലക്ഷം യുവാക്കൾ പേര് രജിസ്റ്റർ ചെയ്തതായി ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.30ന് തേവര എസ്.എച്ച്…
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം 2023’ പരിപാടിയിൽ ഒന്നരലക്ഷം യുവാക്കൾ പേര് രജിസ്റ്റർ ചെയ്തതായി ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.30ന് തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടിലാണ് പരിപാടി.
സിനിമ താരം യഷ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ അടക്കം പ്രമുഖർ പങ്കെടുക്കുമെന്നും സംഘാടകർ പറഞ്ഞു. വൈകീട്ട് അഞ്ചിന് വില്ലിങ്ടൺ ഐലൻഡിൽ നാവികസേന വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വെണ്ടുരുത്തിപാലം കടന്ന് തേവരയിലെ വേദിയിലേക്ക് റോഡ് ഷോ ആയാണ് എത്തുക.
1.8 കിലോമീറ്ററാണ് റോഡ് ഷോ. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലെ പ്രവർത്തകരെ പങ്കെടുപ്പിച്ച് റോഡ് ഷോ വിജയമാക്കാനുള്ള തീരുമാനത്തിലാണ് പാർട്ടി. തേവര അടക്കമുള്ള മേഖലയിൽ വൻസുരക്ഷ ക്രമീകരണമാണ് നടപ്പാക്കിയിരിക്കുന്നത്.
യുവം കോൺക്ലേവിൽ പങ്കെടുത്ത ശേഷം കർദീനാൾ മാർ ആലഞ്ചേരിയടക്കമുള്ള എട്ട് സഭാ അദ്ധ്യക്ഷൻമാരുമായി വൈകീട്ട് കൊച്ചിയിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൊച്ചി താജ് വിവാന്ത ഹോട്ടലിലാണ് കൂടിക്കാഴ്ച. വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി ഏപ്രിൽ 25-ന്(നാളെ) നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ ഓടുന്ന കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ, തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനും അദ്ദേഹം തറക്കല്ലിടും. ഒരു ഡിജിറ്റൽ സയൻസ് പാർക്കിനും തുടക്കം കുറിക്കും. കൊച്ചി വാട്ടർ മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നരേന്ദ്രമോദിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് കേരള ജനത ഉറ്റു നോക്കുന്നത്.