വയോധിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം ;കുറ്റസമ്മതം നടത്തി മകന്‍

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം ;കുറ്റസമ്മതം നടത്തി മകന്‍

April 24, 2023 0 By Editor

തിരുവനന്തപുരം കടയ്ക്കാവൂരില്‍ വയോധിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് റിപ്പോര്‍ട്ട്. കേസില്‍ മകന്‍ വിഷ്ണു കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. വിഷ്ണു അമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമാണ് മണ്ണെണ്ണ ഒഴിച്ച് തീ ഇട്ടത്. വിഷ്ണു ലഹരിക്കടിമയണെന്നും പോലീസ് വ്യക്തമാക്കി.

പ്രതിയെ സംഭവത്തിനുശേഷം പോലീസ് രണ്ട് കിലോമീറ്റര്‍ ദൂരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്ത് ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

62 കാരി ജനനിയെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടില്‍ നിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ആദ്യം പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ മകന്‍ വിഷ്ണുവിനെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അമ്മയെ മകന്‍ തന്നെ തീ കൊളുത്തിയതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. ഇതിന് പിന്നാലെ വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.