സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്‌

April 28, 2023 0 By Editor

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 5575 രൂപയിലെത്തി. പവന് 160 രൂപ കുറഞ്ഞ് 44600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4630 രൂപയാണ്.

സ്വര്‍ണവിലയില്‍ ഇന്നലെ മാറ്റം ഉണ്ടായിരുന്നില്ല. ഇന്നലെ ഗ്രാമിന് 5595 രൂപയും പവന് 44760 രൂപയുമായിരുന്നു വില.

സ്വര്‍ണത്തിന് ഏപ്രില്‍ 14- ന് റെക്കോര്‍ഡ് വിലയായിരുന്നു, ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയായിരുന്നു അന്നത്തെ വില. ഏപ്രില്‍ 5-നാണ് ഇതിനു മുന്‍പ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.