
അവിഹിതബന്ധമെന്ന് സംശയം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
April 29, 2023തമിഴ്നാട് അതൻഗരൈപെട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കുടുംബ വഴക്കിനെത്തുടർന്നാണ് ട്രക്ക് ഡ്രൈവറായ സൗന്ദര പാണ്ഡി (38), ഭാര്യ തങ്കമീനയെ (29) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
പത്തു വർഷം മുൻപു വിവാഹിതരായ ഇവർക്ക് മൂന്നു കുട്ടികളുണ്ട്. ആറു മാസമായി തങ്കമീന ഇളയ കുട്ടിയോടൊപ്പം അമ്മയുടെ വീട്ടിലായിരുന്നു താമസം. മൂത്ത രണ്ടു കുട്ടികൾ സൗന്ദരപാണ്ഡിയോടൊപ്പം ചെന്നൈയിലായിരുന്നു.
ചൊവ്വാഴ്ചയാണ് സൗന്ദരപാണ്ഡി അതൻഗരൈപെട്ടിയിൽ എത്തിയത്. ബുധനാഴ്ച രാത്രി തങ്കമീനയുടെ വീട്ടിലേക്ക് ഒരു യുവാവ് കയറിപ്പോകുന്നത് കണ്ടെന്ന് ഇയാൾ പറയുന്നു. അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് വീട്ടിലേക്ക് കയറിയ സൗന്ദരപാണ്ഡി, ഭാര്യയെ കഴുത്തിലുൾപ്പെടെ വെട്ടി. ഗുരുതരമായി പരുക്കേറ്റ തങ്കമീന മരണത്തിന് കീഴടങ്ങുകയായിരുന്നു.