കോഴിക്കോട്ട് കൊലക്കേസ് പ്രതി സ്കൂൾ പറമ്പിൽ മരിച്ചനിലയിൽ

കോഴിക്കോട്ട് കൊലക്കേസ് പ്രതി സ്കൂൾ പറമ്പിൽ മരിച്ചനിലയിൽ

May 2, 2023 0 By Editor

കോഴിക്കോട്: നാദാപുരം വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് (47) ആണ് മരിച്ചത്. ഭൂമിവാതുക്കൽ എംഎൽപി സ്കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

2018 ൽ ഭൂമിവാതുക്കൽ സ്വദേശി താഴെ കണ്ടി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ജാമ്യത്തിലിറങ്ങി ഭൂമിവാതുക്കൽ ടൗണിൽ തട്ടുകട നടത്തുകയായിരുന്നു. വളയം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കും.