എനിക്ക് അറിയുന്ന ഷൈൻ ടോം ചാക്കോയെ നിങ്ങൾക്ക് അറിയില്ല: അനുശ്രീ

 തന്റെ അഭിപ്രായങ്ങൾ എല്ലായിടത്തും തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത നടിയാണ് അനുശ്രീ. ഇപ്പോഴിതാ തന്റെ സഹപ്രവർത്തകനായ ഷൈൻ ടോം ചാക്കോയെ കുറിച്ചാണ് അനുവിന്റെ പുതിയ വെളിപ്പെടുത്തൽ.…

തന്റെ അഭിപ്രായങ്ങൾ എല്ലായിടത്തും തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത നടിയാണ് അനുശ്രീ. ഇപ്പോഴിതാ തന്റെ സഹപ്രവർത്തകനായ ഷൈൻ ടോം ചാക്കോയെ കുറിച്ചാണ് അനുവിന്റെ പുതിയ വെളിപ്പെടുത്തൽ.

ഷൈൻ ടോം ചാക്കോയ്‌ക്ക് ഉണ്ടായ മാറ്റത്തെക്കുറിച്ച് സംസാരിച്ചാണ് അനു രംഗത്ത് എത്തിയിരിക്കുന്നത്. ഷൈൻ ഇന്റർവ്യൂവിൽ സംസാരിക്കുന്നത് കാണുമ്പോൾ മറ്റാരോ ആണെന്ന് തോന്നുന്നുവെന്ന് അനുശ്രീ പറയുന്നു.

‘ഷൈൻ ഇപ്പോൾ വലിയ സംഭവമായി മാറി. ഇന്റർവ്യൂസിൽ ഒക്കെ ഷൈനിനെ കാണുമ്പോൾ ഒരുപാട് മാറിപ്പോയോ എന്ന് ചിന്തിക്കും. കാരണം ഞങ്ങൾ ‘ഇതിഹാസ’യിൽ അഭിനയിക്കുന്ന സമയത്ത് ഷൈൻ ആവശ്യമില്ലാതെ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. അന്നൊക്കെ ദൈവമേ ഈ ചേട്ടൻ എന്താ ഇങ്ങനെ എന്ന് ഞാൻ ഓർത്തിട്ടുണ്ട്. ഭയങ്കര പാവം ആയ ഒരു മനുഷ്യൻ. ഒഴിവ് സമയത്ത് വണ്ടിയിൽ പോയിരുന്നു ഉറങ്ങുന്നത് ഒക്കെ കാണാം. ഷോട്ട് റെഡി ആവുമ്പോൾ വന്ന് അഭിനയിച്ചിട്ട് പോകും’. എന്നായിരുന്നു ഷൈൻ ടോമിനെ കുറിച്ച് അനുശ്രീ പറഞ്ഞത്.

‘അക്കാലത്ത് സിനിമയുടെ പ്രൊമോഷന് വേണ്ടി ഒക്കെ ഞാൻ സംസാരിക്കുന്ന സമയത്ത് പോലും ഭയങ്കര ലൈറ്റ് ആയിട്ടും മൈൽഡ് ആയിട്ടും ഒക്കെ സംസാരിക്കുന്ന ആളായിരുന്നു ഷൈൻ ടോം ചാക്കോ. ഇപ്പൊ പുള്ളി കൗണ്ടർ ഒക്കെ അടിച്ച് ഭയങ്കര മാറ്റത്തിൽ ഒക്കെ നടക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു’വെന്നും അനുശ്രീ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story