ലൈസന്‍സ് ഇല്ലാത്ത യാത്രയ്ക്ക് 5000 രൂപ, ഹെല്‍മറ്റ് ഇല്ലെങ്കില്‍ 500 രൂപ; നിയമലംഘനങ്ങള്‍ക്ക് ഇന്ന് അർധരാത്രി മുതല്‍ പിഴ

തിരുവനന്തപുരം: റോഡിലെ എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഇന്ന് അർധരാത്രി മുതല്‍ പിഴ നല്‍കണം. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എഐ ക്യാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്.

ബോധവത്കരണ നോട്ടീസ് നല്‍കല്‍ സമയം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് പിഴ ചുമത്തലിലേക്ക് കടക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ രണ്ടുപേർക്കൊപ്പം ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നതിന്‌ തൽക്കാലം പിഴ ഈടാക്കില്ല.

ഹെൽമറ്റില്ലാത്ത യാത്ര - 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ- 1000 രൂപ)

ലൈസൻസില്ലാതെയുള്ള യാത്ര - 5000 രൂപ

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം- 2000 രൂപ

അമിതവേഗത -2000 രൂപ

സീറ്റ്‌ ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500 രൂപ പിഴ (ആവർത്തിച്ചാൽ -1000 രൂപ)

മദ്യപിച്ച്‌ വാഹനമോടിച്ചാൽ ആറുമാസം തടവ്‌ അല്ലെങ്കിൽ 10,000 രൂപ പിഴ. രണ്ടാംതവണ പിടിയിലായാൽ രണ്ടു വർഷം തടവ്‌ അല്ലെങ്കിൽ 15,000 രൂപ പിഴ

ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം തടവ്‌ അല്ലെങ്കിൽ 2000 രൂപ പിഴ. രണ്ടാംതവണ പിടിയിലായാൽ മൂന്നു മാസം തടവ്‌ അല്ലെങ്കിൽ 4000 രൂപ പിഴ

രണ്ടിൽ കൂടുതൽ പേരുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാൽ -1000 രൂപ

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story