
അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കില്ലാതെ സർക്കാർ; തൊഴിലാളികളിൽ കുറ്റവാളികൾ പെരുകുന്നു
July 31, 2023 0 By Editorകൊച്ചി: പല സംസ്ഥാനങ്ങളിൽനിന്ന് വന്ന് കേരളത്തിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കില്ലാതെ സർക്കാർ. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ ക്രൂരകൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് സർക്കാർ ‘ആവാസ്’ എന്ന പേരിൽ പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ, ആറു വർഷം പിന്നിടുമ്പോൾ പദ്ധതി നിലച്ചമട്ടാണ്.
ആറുവര്‍ഷത്തിനിടെ അന്തർസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട 159 കൊലപാതകക്കേസുകളിൽ പ്രതികളായത് 118 പേർ. അന്തർസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും കൊലപാതകക്കേസുകളും പെരുമ്പോഴും പൊലീസ് സംവിധാനങ്ങൾ നിർജീവമാവുകയാണ്. അന്തർസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിലും നിരീക്ഷിക്കുന്നതിലുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വരുത്തുന്ന ഗുരുതര വീഴ്ചയാണ് കുറ്റകൃത്യം പെരുകാന്‍ ഇടയാക്കുന്നതെന്നാണ് വിലയിരുത്തല്‍.
കാക്കനാട് തെങ്ങോടിനു സമീപം കടയുടമയുടെ കൊലപാതകം, കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ കൊലപാതകക്കേസ് എന്നിവയില്‍ പ്രതിസ്ഥാനത്ത് അതിഥി തൊഴിലാളികളാണ്. ആലുവയിലെ അഞ്ചുവയസുകാരിയുടെ ദാരുണമരണത്തോടെ അതിഥിത്തൊഴിലാളികള്‍ക്കു മേല്‍ ശക്തമായ നിരീക്ഷണം വേണമെന്ന ആവശ്യമുയര്‍ന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ഒളിത്താവളമായി കേരളം മാറുകയാണെന്നും വിമര്‍ശനമുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം വിലയിരുത്തുന്നതില്‍ പൊലീസും സര്‍ക്കാറും ദയനീയമായി പരാജയപ്പെടുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവവും കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളും അടക്കം നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്.ആറു വര്‍ഷത്തിനിടെ അന്തർസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ 118 കൊലപാതക്കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 2016 മുതല്‍ 2022 വരെയുള്ള കൊലക്കേസുകളില്‍ മാത്രം 159 പേര് പ്രതിപ്പട്ടികയിലുണ്ട്.
30 ലക്ഷത്തോളം അന്തർ സംസ്ഥാനക്കാർ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, കഴിഞ്ഞ ജനുവരി 31വരെയുള്ള കണക്ക് പ്രകാരം ഇവരിൽ 5.16 ലക്ഷം തൊഴിലാളികളാണ് ആവാസിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 1.15 ലക്ഷം പേർ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയാണ്. തിരുവനന്തപുരം -63,788, കോഴിക്കോട് -44,628, തൃശൂർ -41,900 എന്നിങ്ങനെയാണ് രജിസ്ട്രേഷന്റെ കണക്ക്. ഇവർക്കെല്ലാം തിരിച്ചറിയൽ കാർഡും നൽകി.
വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 18നും 60നും ഇടയിൽ പ്രായമുള്ള തൊഴിലാളികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. പദ്ധതിവഴി കഴിഞ്ഞ ജനുവരി 31വരെ 374 തൊഴിലാളികൾക്ക് 50.48 ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യവും നൽകി. കൂടാതെ 36 തൊഴിലാളികളുടെ ആശ്രിതർക്ക് അപകട മരണ പരിരക്ഷയായി രണ്ട് ലക്ഷം രൂപ വീതവും നൽകിയതായാണ് സർക്കാർ രേഖകൾ.
അതേസമയം, ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാന്‍ വിപുല സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പും തൊഴില്‍ വകുപ്പും നിയമസഭയെ ഉള്‍പ്പെടെ അറിയിക്കുന്നത്. എന്നാല്‍, ഈ പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ ഒതുങ്ങുന്നതായാണ് തുടര്‍ച്ചയായി അരങ്ങേറുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.
തൊഴിലാളികളുടെ പേരും മറ്റു വിവരങ്ങളും പൊലീസ് സ്റ്റേഷനുകളിലെ മൈഗ്രന്റ് ലേബര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നാണ് ചട്ടം. ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ ഡേറ്റ ഷീറ്റില്‍ രേഖപ്പെടുത്തി പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കണം.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല