ദേവസ്വം മന്ത്രി ഇനി മിത്തിസം മന്ത്രി; ഭണ്ഡാരപ്പണം മിത്തുമണി: സലിം കുമാർ
സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘മിത്ത് വിവാദത്തിൽ’ കടുത്ത പരിഹാസവുമായി നടൻ സലിം കുമാർ. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽനിന്നും കിട്ടുന്ന പണത്തെ…
സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘മിത്ത് വിവാദത്തിൽ’ കടുത്ത പരിഹാസവുമായി നടൻ സലിം കുമാർ. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽനിന്നും കിട്ടുന്ന പണത്തെ…
സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘മിത്ത് വിവാദത്തിൽ’ കടുത്ത പരിഹാസവുമായി നടൻ സലിം കുമാർ. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽനിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാർ സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ ചിത്രവും കുറിപ്പിനൊപ്പം സലിം കുമാർ പങ്കുവച്ചു
ഷംസീർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എൻഎസ്എസ് വിശ്വാസ സംരക്ഷണദിനമായി ആചരിച്ചിരുന്നു. ഷംസീറിനു തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.
‘മിത്ത്’ പരാമർശത്തിൽ എ.എൻ.ഷംസീർ മാപ്പുപറയണമെന്ന എൻഎസ്എസിന്റെ ആവശ്യം സിപിഎം തള്ളി. ഷംസീർ പറഞ്ഞതു മുഴുവൻ ശരിയാണെന്നും അതു തിരുത്താനോ മാപ്പു പറയാനോ ഉദ്ദേശിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.