പ്രതിയെ പിടികൂടാൻ വന്ന് കൈക്കൂലി വാങ്ങി; കർണാടക പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കേരള പൊലീസ്

കൊച്ചി: പ്രതിയെ പിടികൂടാൻ സംസ്ഥാനത്തെത്തി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർണാടക പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കേരള പൊലീസ്. ബംഗളൂരു വൈറ്റ് ഫോർട്ട് പൊലീസ് സ്റ്റേഷൻ സി.ഐ അടക്കമുള്ള…

കൊച്ചി: പ്രതിയെ പിടികൂടാൻ സംസ്ഥാനത്തെത്തി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർണാടക പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കേരള പൊലീസ്. ബംഗളൂരു വൈറ്റ് ഫോർട്ട് പൊലീസ് സ്റ്റേഷൻ സി.ഐ അടക്കമുള്ള നാല് പേർക്കെതിരെയാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്.

പ്രതിയെ പിടികൂടാൻ വന്ന സംഘം പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി. നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാർ, ശിവണ്ണ, സന്ദേഷ തുടങ്ങിയവർക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

കർണാടകയിലെ വൈറ്റ്ഫോർട്ട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവർ കേരളത്തിലെത്തിയത്. തുടർന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയിൽ കസ്റ്റഡിയിലാകുന്നതും പിന്നീട് കേസെടുക്കുന്നതും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story