സ്കൂൾ യൂനിഫോം ധരിച്ച 13കാരിയുൾപ്പെടെ രണ്ട്പെൺകുട്ടികളുമായി ബീഹാർ സ്വദേശികൾ പിടിയിൽ

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായെത്തിയ രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ. എറണാകുളം പുറയാറിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡിലാണ് സ്കൂൾ യൂനിഫോം ധരിച്ച…

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായെത്തിയ രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ. എറണാകുളം പുറയാറിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡിലാണ് സ്കൂൾ യൂനിഫോം ധരിച്ച 13 കാരിയെയും 17കാരിയെയുമെത്തിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് പെൺകുട്ടികൾ.

ബുധനാ​ഴ്ച രാത്രി 7.30ഓടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധി പുരത്ത് കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളാണ് വിഷയം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരി പൊലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ ജുവൈനൽ ഹോമിലേക്ക് മാറ്റി. ഇതിനെപറ്റി വിശദമായ അന്വേഷണം നടത്തമെന്നാണ് പൊതുവായ ആവശ്യം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story