ഹണിട്രാപ്പ്; മോഡലായ യുവതി ബെംഗളൂരുവില്‍ മാത്രം കുടുക്കിയത് 12 പേരെ
ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ മോഡല്‍ പിടിയില്‍. മുംബൈ സ്വദേശിനിയായ നേഹ എന്ന മെഹര്‍ (27) ആണ് പിടിയിലായത്. ബെംഗളൂരുവില്‍മാത്രം 12 പേരെ…
ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ മോഡല്‍ പിടിയില്‍. മുംബൈ സ്വദേശിനിയായ നേഹ എന്ന മെഹര്‍ (27) ആണ് പിടിയിലായത്. ബെംഗളൂരുവില്‍മാത്രം 12 പേരെ…
ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ മോഡല്‍ പിടിയില്‍. മുംബൈ സ്വദേശിനിയായ നേഹ എന്ന മെഹര്‍ (27) ആണ് പിടിയിലായത്. ബെംഗളൂരുവില്‍മാത്രം 12 പേരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷക്കണക്കിന് രൂപ നേഹയും സംഘവും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.
രണ്ടുദിവസം മുമ്പ് സംഘത്തിലെ മൂന്നുപേര്‍ പുട്ടനഹള്ളി പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് നേഹയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ടെലഗ്രാമിലൂടെ പരിചയപ്പെടുന്നവരെ നേഹയും സംഘവും ജെ.പി. നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. നേഹയുടെ ക്ഷണമനുസരിച്ച് ഫ്‌ളാറ്റിലെത്തുന്നവരെ സംഘത്തിലെ മറ്റുള്ളവരാണ് ഭീഷണിപ്പെടുത്തുകയും പണംതട്ടുകയും ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
പണംനഷ്ടപ്പെട്ട വ്യക്തികളിലൊരാള്‍ പുട്ടനഹള്ളി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. പോലീസ് ജെ.പി. നഗറിലെ ഫ്‌ളാറ്റില്‍ നടത്തിയ തിരച്ചിലില്‍ ശരണപ്രകാശ്, അബ്ദുള്‍ ഖാദര്‍, യാസിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഈ സമയത്ത് സ്വദേശമായ മുംബൈയില്‍ പോയിരിക്കുകയായിരുന്നു നേഹ. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചാണ് ബെംഗളൂരു പോലീസ് മുംബൈയിലെത്തി നേഹയെ പിടികൂടിയത്.