നെഞ്ചിടിപ്പേറുന്നു; ചാന്ദ്രയാൻ 3യുടെ നിർണായക ഘട്ടം ഇന്ന്
ബംഗളൂരു: ഇന്ത്യയുടെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ന്റെ നിർണായക ഘട്ടങ്ങളിലൊന്ന് ഇന്ന്. പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡർ വേർപെടൽ ഇന്ന് ഉച്ചയ്ക്ക് 1.13നു നടക്കും.ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ…
ബംഗളൂരു: ഇന്ത്യയുടെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ന്റെ നിർണായക ഘട്ടങ്ങളിലൊന്ന് ഇന്ന്. പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡർ വേർപെടൽ ഇന്ന് ഉച്ചയ്ക്ക് 1.13നു നടക്കും.ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ…
ബംഗളൂരു: ഇന്ത്യയുടെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ന്റെ നിർണായക ഘട്ടങ്ങളിലൊന്ന് ഇന്ന്. പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡർ വേർപെടൽ ഇന്ന് ഉച്ചയ്ക്ക് 1.13നു നടക്കും.ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു ലാൻഡർ വേർപ്പെടുക. തുടർന്ന് ലാൻഡർ ഇറങ്ങാനുള്ള തയാറെടുപ്പ് തുടങ്ങും.
ത്രസ്റ്റർ എൻജിൻ ഉപയോഗിച്ച് വേഗം കുറച്ച് താഴേക്കെത്തും. ചന്ദ്രോപരിതലത്തിന് 800 മീറ്റർ ഉയരത്തിൽ എത്തുമ്പോൾ 2 ത്രസ്റ്റർ എൻജിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തിൽ അൽപനേരം നിശ്ചലമായി നിൽക്കും. പിന്നീട് സെക്കൻഡിൽ 12 മീറ്റർ വേഗത്തിലാകും താഴെയിറങ്ങുന്നത്. ഈ ഘട്ടത്തിൽ ചന്ദ്രന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രനിലേക്ക് കുത്തനെയിറക്കാൻ കഴിയുംവിധത്തിൽ ദിശമാറ്റുകയും ലാൻഡർ മൊഡ്യൂളിന്റെ ചലനവേഗം നിയന്ത്രിക്കുകയും ചെയ്യൽ അതിപ്രധാനമാണ്.
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 അതിന്റെ അവസാനഘട്ട ചാന്ദ്രഗുരുത്വാകർഷണ വലയം താഴ്ത്തലും വിജയകരമായി പൂർത്തീകരിച്ചിരുന്നു. നാലാം ഗുരുത്വാകർഷണ വലയം താഴ്ത്തലാണ് ഇന്ന് നടന്നത്. ഇതോടെ ചാന്ദ്രയാൻ ചന്ദ്രനോട് ഏറ്റവും അടുത്തെത്തി. 28 സെക്കൻഡ് മാത്രമുള്ള ഈ ജ്വലനത്തോടെയാണ് ഇത് സാധ്യമാക്കിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ജൂലൈ 14 നായിരുന്നു ചന്ദ്രയാൻ -3 കുതിച്ചുയർന്നത്. ഇന്ത്യയുടെ വിജയം വാനോളം ഉയരുന്നത് ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ് ഒരു കൂട്ടം ജനത.