ഓണക്കിറ്റ് വിതരണം: പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി ഭക്ഷ്യവകുപ്പ്

ഓണക്കിറ്റ് വിതരണം: പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി ഭക്ഷ്യവകുപ്പ്

August 26, 2023 0 By Editor

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ അടിയന്തര ഇടപെടലുകളുമായി ഭക്ഷ്യവകുപ്പ്. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ ഞായറാഴ്ചയും റേഷൻ കടകൾ തുറന്നുപ്രവർത്തിക്കണമെന്ന് ഭക്ഷമന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണക്കിറ്റുകളും തയ്യാറാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. അതിനാൽ, സ്റ്റോക്ക് ഇല്ലാത്ത പായസം മിക്സ്, നെയ് ഇനങ്ങൾ എന്നിവ ഉടൻ എത്തിക്കാൻ മിൽമയോട് ആവശ്യപ്പെടും.

സംസ്ഥാനത്ത് ആകെ 5.87 ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്കാണ് കിറ്റ് നൽകേണ്ടത്. ഇതിൽ ഇന്നലെ 14,000 പേർ മാത്രമാണ് കിറ്റ് വാങ്ങിയത്. മഞ്ഞക്കാർഡ് ഉടമകൾക്ക് പുറമേ, അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും കഴിയുന്ന 20,000 പേർക്ക് കൂടി കിറ്റ് ഉണ്ടാകുന്നതാണ്. തേയില, വെളിച്ചെണ്ണ പായസൂട്ട്, തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇത്തവണ കുറഞ്ഞ വിഭാഗങ്ങളിലേക്ക് മാത്രം കിറ്റ് വിതരണം പരിമിതപ്പെടുത്തിയത്. കഴിഞ്ഞ വർഷം 87 ലക്ഷം കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്തിരുന്നു.