പി.എസ്.സി അറിയിപ്പുകൾ - 06-10-2023
പ്രായോഗിക പരീക്ഷ കേരള സെറാമിക്സ് ലിമിറ്റഡിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (മീഡിയം/ഹെവി/പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (കാറ്റഗറി നമ്പർ 189/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഒക്ടോബർ 10, 11, 12…
പ്രായോഗിക പരീക്ഷ കേരള സെറാമിക്സ് ലിമിറ്റഡിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (മീഡിയം/ഹെവി/പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (കാറ്റഗറി നമ്പർ 189/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഒക്ടോബർ 10, 11, 12…
പ്രായോഗിക പരീക്ഷ
കേരള സെറാമിക്സ് ലിമിറ്റഡിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (മീഡിയം/ഹെവി/പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (കാറ്റഗറി നമ്പർ 189/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഒക്ടോബർ 10, 11, 12 തീയതികളിൽ രാവിലെ ആറുമുതൽ തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ. കൂടുതൽ വിവരം പി.എസ്.സി ആസ്ഥാന ഓഫിസിലെ സി.ആർ 1 വിഭാഗത്തിൽ (0471 2546385).
പ്രമാണ പരിശോധന
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനിൽ ഗാർഡ് (കാറ്റഗറി നമ്പർ 655/2021) തസ്തികയിലേക്ക് ഒക്ടോബർ ഒമ്പതിന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും.
ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളജിൽ അസി. പ്രഫസർ (പ്രാക്ടീസ് ഓഫ് മെഡിസിൻ, കേസ് ടേക്കിങ് ആൻഡ് റിപെർടോറൈസേഷൻ) (കാറ്റഗറി നമ്പർ 55/2020, 56/2020) തസ്തികയിലേക്ക് ഒക്ടോബർ ഒമ്പതിന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. പരിശോധന പൂർത്തിയാക്കിയവരെ ക്ഷണിച്ചിട്ടില്ല. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ആർട്ടിസ്റ്റ് (കാറ്റഗറി നമ്പർ 132/2021) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് ഒക്ടോബർ 10ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. അന്വേഷണങ്ങൾക്ക് (0471 2546440).