റെയില്‍പ്പാതയ്ക്കരികിലൂടെ നടന്നുപോയ യുവതിക്ക് തീവണ്ടി തട്ടി ദാരുണാന്ത്യം

റെയില്‍പ്പാതയ്ക്കരികിലൂടെ നടന്നുപോയ യുവതിക്ക് തീവണ്ടി തട്ടി ദാരുണാന്ത്യം

October 8, 2023 0 By Editor

കുമ്പള: റെയില്‍പ്പാതയ്ക്കരികിലൂടെ നടന്നുപോയ യുവതി തീവണ്ടി തട്ടി മരിച്ചു. വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ ഷംസീന(36)യാണ് മരിച്ചത്. പെര്‍വാഡില്‍ താമസിക്കുന്ന ഇവരുടെ മകന് പുതുവസ്ത്രങ്ങളുമായി വീട്ടില്‍ പോയതായിരുന്നു യുവതി. ഇവര്‍ക്കൊപ്പം അനുജത്തിയുമുണ്ടായിരുന്നു.

റെയിലിന് അരികിലായി കാട് വളര്‍ന്നതിനാല്‍ തീവണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല. തൊട്ടുപിന്നിലുണ്ടായിരുന്ന അനുജത്തി വിളിച്ചെങ്കിലും ഷംസീന കേട്ടില്ല. കുമ്പള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഷംസീനയുടെ ഭര്‍ത്താവ് അബ്ദുള്‍ റഹ്മാന്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാമ്പുകടിയേറ്റ് മരിച്ചിരുന്നു. മക്കള്‍: മുഹമ്മദ് ഷമ്മാസ്, അബ്ദുള്‍ ഫാസിം, ഫാത്തിമത്ത് ജമീന.