അടിമാലി ടൗണില്‍ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, വിവാഹം നടക്കാത്തതിലുള്ള വിഷമമെന്ന് പോലീസ്

അടിമാലി: അടിമാലി സെന്റര്‍ ജംഗ്ഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇടുക്കി അടിമാലി ടൗണിലാണ് യുവാവ് ദേഹത്ത് മുഴുവന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടിമാലി അമ്പലപ്പടിയില്‍ വാടകയ്ക്ക്…

അടിമാലി: അടിമാലി സെന്റര്‍ ജംഗ്ഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇടുക്കി അടിമാലി ടൗണിലാണ് യുവാവ് ദേഹത്ത് മുഴുവന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടിമാലി അമ്പലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പന്നിയാര്‍കുട്ടി സ്വദേശി തെക്കേകൈതക്കല്‍ ജിനീഷ് (39) പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈയ്യില്‍ കരുതിയിരുന്ന പെട്രോളുമായി യുവാവ് അടിമാലി സെന്‍ട്രല്‍ ജംഗ്ഷനിലുള്ള ഹൈമാക്‌സ് ലൈറ്റിന് താഴെ എത്തുകയും സ്വയം ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

അതേസമയം, അവിടെ ഉണ്ടായിരുന്ന ജനങ്ങള്‍ ഉടന്‍ തന്നെ ചാക്ക് നനച്ചും മണല്‍വാരിയെറിഞ്ഞും തീ അണയ്ക്കാന്‍ ശ്രമം നടത്തി. എങ്കിലും തൊലി മുഴുവന്‍ നഷ്ടപ്പെട്ട് കാര്യമായി പൊള്ളലേറ്റു.

ഉടന്‍ തന്നെ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിന് ഉള്ളത്. ഇരുവരും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതിലുള്ള വിഷമമാണ് ഇയാള്‍ക്ക് എന്ന് പല സുഹൃത്തുക്കളോടും ഇയാള്‍ വിഷമം പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്.

best newportal in idukki

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story