'ദൃശ്യ'ത്തെ മറികടന്ന് മമ്മൂട്ടി ചിത്രം 'കണ്ണൂര്‍ സ്ക്വാഡ്'
കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ മലയാള സിനിമ ചവിട്ടിക്കടന്ന വഴികള്‍ പലതുണ്ട്. 50 കോടി ക്ലബ്ബ് എന്നത് പോലും കളക്ഷനില്‍ കൈയെത്താദൂരത്ത് നിന്നതില്‍ നിന്നും 150 കോടി ക്ലബ്ബിലേക്ക്…
കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ മലയാള സിനിമ ചവിട്ടിക്കടന്ന വഴികള്‍ പലതുണ്ട്. 50 കോടി ക്ലബ്ബ് എന്നത് പോലും കളക്ഷനില്‍ കൈയെത്താദൂരത്ത് നിന്നതില്‍ നിന്നും 150 കോടി ക്ലബ്ബിലേക്ക്…
കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ മലയാള സിനിമ ചവിട്ടിക്കടന്ന വഴികള്‍ പലതുണ്ട്. 50 കോടി ക്ലബ്ബ് എന്നത് പോലും കളക്ഷനില്‍ കൈയെത്താദൂരത്ത് നിന്നതില്‍ നിന്നും 150 കോടി ക്ലബ്ബിലേക്ക് മലയാള സിനിമ വളര്‍ന്നിരിക്കുന്നു. ബോക്സ് ഓഫീസ് നേട്ടം പരിഗണിക്കുമ്പോള്‍ മാത്രമല്ല, ഭാഷാതീതമായി നേടിയ ജനപ്രീതി പരിഗണിക്കുമ്പോഴും ദൃശ്യത്തിന് പകരം വെക്കാന്‍ ഒരു മലയാള ചിത്രം ഇല്ല.
ഇപ്പോഴിതാ എക്കാലത്തെയും മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ നിന്നും ദൃശ്യം പുറത്തായിരിക്കുന്നു, 2013 ലെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം 2023 എത്തുമ്പോഴാണ് മലയാളത്തിലെ ഏറ്റവും വലിയ 10 സാമ്പത്തിക വിജയങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.
ലിസ്റ്റില്‍ 10-ാം സ്ഥാനത്ത് ആയിരുന്ന ദൃശ്യത്തെ മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് മറികടന്നതോടെയാണ് പട്ടിക പുതുക്കപ്പെട്ടത്. 63.8 കോടി ആയിരുന്നു ദൃശ്യത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍. ഇതിനെയാണ് ഇന്നത്തെ കളക്ഷനോടെ കണ്ണൂര്‍ സ്ക്വാഡ് മറികടന്നിരിക്കുന്നത്. റിലീസിന്‍റെ 12-ാം ദിവസമാണ് മമ്മൂട്ടി ചിത്രം മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളുടെ നിരയിലേക്ക് കടന്നുവന്നിരിക്കുന്നത്.
Subscribe to Evening Kerala News YouTube Channel here ► https://bit.ly/3iQ264X
അതേസമയം ദൃശ്യത്തിന്‍റേത് സമാനതകളില്ലാത്ത നേട്ടമാണ്. പത്ത് വര്‍ഷം മുന്‍പുള്ള ടിക്കറ്റ് നിരക്കും തിയറ്ററുകളുടെ എണ്ണവുമൊക്കെ പരിശോധിക്കുമ്പോള്‍ 10 വര്‍ഷം വിജയചിത്രങ്ങളുടെ പട്ടികയില്‍ നിലനിന്നു എന്നത് വലിയ നേട്ടമാണ്. അതേസമയം കണ്ണൂര്‍ സ്ക്വാഡ് രണ്ടാം വാരത്തിലും മികച്ച നേട്ടമാണ് സ്വന്തമാക്കുന്നത്.