മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രന് തിരിച്ചടി, കോടതിയില്‍ ഹാജരാകണം

കാസര്‍കോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികളോട് ഹാജരാകാന്‍ കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്. വിടുതല്‍ ഹര്‍ജിയിലാണ് കാേടതി ഉത്തരവ്. 25 ന് വിടുതല്‍ ഹര്‍ജി വീണ്ടും പരിഗണിക്കും

കെ സുരേന്ദ്രന്‍ ഹാജരാകണോയെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം വിശദമായ വാദം നടന്നിരുന്നു. ഒന്നേ കാല്‍ മണിക്കൂറോളം വാദം നീണ്ടു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിടുതല്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അത് പരിഗണിക്കാന്‍ പ്രതികള്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. തുടര്‍ന്നാണ് വിശദവാദം നടന്നത്.

കെ സുരേന്ദ്രന് വേണ്ടി ഹാജരായ കോഴിക്കോട്ട് നിന്നുള്ള അഭിഭാഷകന്‍ പി വി ഹരി വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് വാദിച്ചത്. എന്നാല്‍ പ്രതികള്‍ ഒരിക്കല്‍ പോലും കോടതിയില്‍ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധിച്ച രേഖകള്‍ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തില്‍ പ്രതിഭാഗം അഭിഭാഷകന്റെ വാദം നിലനില്‍ക്കില്ലെന്നും സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂറും വാദിച്ചിരുന്നു.

NACOS™ Men Multi Color Checked Pure Cotton Casual Shirt

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അന്നത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയില്‍ 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നാണ് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം.

manjeswaram-election-bribery-case-k-surendran

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story