ഡപ്യൂട്ടി തഹസിൽദാരെ മർദിച്ച കേസ്; മഞ്ചേശ്വരം എംഎൽഎയ്‌ക്ക് തടവുശിക്ഷ

കാസർകോട്: മഞ്ചേശ്വരം എം എൽ എയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. എ കെ എം അഷ്‌റഫിനാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി തഹസിൽദാരെ മർദിച്ച കേസിലാണ് ശിക്ഷ. സാക്ഷികളില്ലാത്ത കേസാണെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നും എം എൽ എ പറ‍ഞ്ഞു.

2010 നവംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന പേരു ചേർക്കൽ അപേക്ഷ പരിശോധനയിൽ ബങ്കര മഞ്ചേശ്വരത്ത് താമസിക്കുന്ന മെെസൂരു സ്വദേശി മുനാവു‌ർ ഇസ്മായിലിന്റെ അപേക്ഷ ഡപ്യൂട്ടി തഹസിൽദാർ എ ദാമോദരൻ നിരസിച്ചിരുന്നു. മെെസൂരുവിൽ നിന്നുള്ള വോട്ടർപട്ടിക വിടുതൽ രേഖ ഇല്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്.

ബന്ധപ്പെട്ട രേഖ ഹാജരാക്കിയാൽ പേരു ചേർക്കാൻ അവസരം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. തുടർന്ന് ദാമോദരനെ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന എ കെ എം അഷ്‌റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുള്ള കജ, ബഷീർ കനില തുടങ്ങിയ 35 പേർ ചുറ്റും കൂടി കസേരയിൽ നിന്ന് തള്ളിയിട്ട് മർദിച്ചുവെന്നാണ് കേസ്. മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story