ഗൾഫ്​ വിമാനയാത്ര നിരക്ക് വർധന: സം​സ്ഥാ​ന സർക്കാറിന്​ ഹൈകോടതിയുടെ വിമർശനം

കൊ​ച്ചി: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ഹൈ​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ ഉ​ന്ന​യി​ക്കാ​ത്ത​ത്​ പ​രാ​മ​ർ​ശി​ച്ചാ​ണ്​ ജ​സ്റ്റി​സ്​…

കൊ​ച്ചി: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ഹൈ​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ ഉ​ന്ന​യി​ക്കാ​ത്ത​ത്​ പ​രാ​മ​ർ​ശി​ച്ചാ​ണ്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം. വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​ന നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദേ​ശ വ്യ​വ​സാ​യി​യും സഫാരി ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്​ടറുമായ കെ. സൈനുൽ ആബിദീ​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.ഹ​ര​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ സ്വ​മേ​ധ​യാ ക​ക്ഷി​ചേ​ർ​ത്ത്​ വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ങ്കി​ലും ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കാ​ത്ത​തും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

യാ​ത്രാ​നി​ര​ക്ക്​ നി​യ​ന്ത്ര​ണ ആ​വ​ശ്യം അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര​ത്തി​ന്​ മു​ന്നി​ൽ ഉ​ന്ന​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശി​ച്ച കോ​ട​തി, ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും വ്യ​ക്​​ത​മാ​ക്കി. തു​ട​ർ​ന്ന്​ ഹ​ര​ജി 10 ദി​വ​സ​ത്തി​നു​ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story