
അസം റൈഫിൾസിൽ ആശ്രിത നിയമനം; 44 ഒഴിവ്
December 16, 2023അസം റൈഫിൾസിൽ ആശ്രിത നിയമനത്തിന് അപേക്ഷിക്കാം. അസം റൈഫിൾസിൽ സേവനത്തിനിടയിൽ മരണപ്പെട്ടവർ, മെഡിക്കൽ ഗ്രൗണ്ടിൽ സർവിസിൽനിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടവർ, സേവനത്തിനിടെ കാണാതായവർ എന്നിവരുടെ ആശ്രിതരായ കുടുംബങ്ങൾക്കാണ് അപേക്ഷിക്കാൻ അർഹത. കംപാഷണേറ്റ് ഗ്രൗണ്ടിലുള്ള ഈ ആശ്രിത നിയമന പദ്ധതിയിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി 2024 മാർച്ച് നാലുമുതൽ മേഘാലയയിൽ നടക്കും.
ഇനി പറയുന്ന തസ്തികകളിലേക്കാണ് നിയമനം. റൈഫിൾമാൻ/വിമൻ (ജനറൽ ഡ്യൂട്ടി, പുരുഷന്മാർക്കും സ്ത്രീകൾക്കും) ഒഴിവുകൾ: 38; വാറന്റ് ഓഫിസർ-പേഴ്സനൽ അസിസ്റ്റന്റ്-1, ഡ്രാഫ്റ്റ്സ്മാൻ-1, റൈഫിൾമാൻ-ലൈൻമാൻ ഫീൽഡ്-1, റിക്കവറി വെഹിക്കിൾ മെക്കാനിക്ക്-1, പംബ്ലർ-1, എക്സ്റേ അസിസ്റ്റന്റ്-1.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം അടക്കമുള്ള വിജ്ഞാപനം www.assamrifles.gov.inൽ ലഭിക്കും. അവസാന തീയതി ജനുവരി 28.