യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 300 അസിസ്റ്റന്റ് ഒഴിവ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ‘അസിസ്റ്റന്റ്’ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 300 ഒഴിവുകളുണ്ട്; കേരളത്തിൽ 30. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ്…
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ‘അസിസ്റ്റന്റ്’ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 300 ഒഴിവുകളുണ്ട്; കേരളത്തിൽ 30. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ്…
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ‘അസിസ്റ്റന്റ്’ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 300 ഒഴിവുകളുണ്ട്; കേരളത്തിൽ 30.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.uiic.co.in/recruitment ലിങ്കിൽ. ഡിസംബർ 16 മുതൽ ജനുവരി ആറുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ശമ്പള നിരക്ക് 22405-62265 രൂപ.
യോഗ്യത: ബിരുദം. പ്രായപരിധി 21-30. അപേക്ഷാഫീസ്: 1000 രൂപ.
SC/ST/PWBD/ കമ്പനിയിലെ സ്ഥിരം ജീവനക്കാർ എന്നീ വിഭാഗങ്ങൾക്ക് 250 രൂപ. ജി.എസ്.ടികൂടി നൽകേണ്ടതുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ് നടത്തിയാണ് തെരഞ്ഞെടുപ്പ്.
250 മാർക്കിനാണ് പരീക്ഷ. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം പരീക്ഷ കേന്ദ്രങ്ങളാണ്. വെബ്സൈറ്റ്: www.uiic.co.in