ബ്ലൗസില്ലാതെ സാരിയുടുത്തു..! അതെന്റെ അമ്മയുടെ സാരിയും ബ്ലൗസും; വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടി ചൈത്ര പ്രവീൺ
സമൂഹ മാധ്യമങ്ങളിൽ വൈറലായ ‘ഗ്ലാമർ’ വിഡിയോയുടെ വാസ്തവം വിശദീകരിച്ച് നടി ചൈത്ര പ്രവീൺ. ‘എല്‍എല്‍ബി’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയിൽ കറുത്ത സാരിയിൽ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട നടിക്കു…
സമൂഹ മാധ്യമങ്ങളിൽ വൈറലായ ‘ഗ്ലാമർ’ വിഡിയോയുടെ വാസ്തവം വിശദീകരിച്ച് നടി ചൈത്ര പ്രവീൺ. ‘എല്‍എല്‍ബി’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയിൽ കറുത്ത സാരിയിൽ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട നടിക്കു…
സമൂഹ മാധ്യമങ്ങളിൽ വൈറലായ ‘ഗ്ലാമർ’ വിഡിയോയുടെ വാസ്തവം വിശദീകരിച്ച് നടി ചൈത്ര പ്രവീൺ. ‘എല്‍എല്‍ബി’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയിൽ കറുത്ത സാരിയിൽ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട നടിക്കു നേരെ വലിയ വിമർശനം ഉയർന്നിരുന്നു. ശരീരം വെളിവാക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണെന്നായിരുന്നു പ്രധാന വിമർശനം.
കറുത്ത നെറ്റ് സാരിയുടെ ഉള്ളിൽ സ്കിൻ കളറുള്ള ബ്ലൗസ് ആയിരുന്നു ചൈത്ര ധരിച്ചത്. എന്നാൽ ബ്ലൗസ് ഇല്ലാതെയാണ് താരം എത്തിയത് എന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ. വൈറലാകാൻ വേണ്ടി മനഃപൂർവം ധരിച്ചതല്ല ആ വേഷമെന്നും തന്റെ അമ്മയുടെ സാരിയും ബ്ലൗസുമായിരുന്നു അതെന്നും യൂട്യൂബ് ചാനലുകൾക്കു നൽകിയ അഭിമുഖങ്ങളിൽ ചൈത്ര പറയുന്നു.
ഡന്റിസ്റ്റായ താൻ അഭിനയത്തോടുള്ള താൽപര്യം കൊണ്ടാണ് മോഡലിങ്ങിലൂടെ സിനിമയിലെത്തിയതെന്നും കോഴിക്കോടിനെ ഏറെ സ്നേഹിക്കുന്ന തന്നെ ‘കോഴിക്കോടുകാരി എന്ന് പറയുന്നത് അപമാനമാണെന്ന’ കമന്റ് ഏറെ വേദനിപ്പിച്ചെന്നും ചൈത്ര പറഞ്ഞു.
‘‘ഞാനൊരു കോഴിക്കോട്ടുകാരിയാണ്. അത് ഞാൻ എവിടെയും അഭിമാനത്തോടെ പറയും. ആ ഞാന്‍ കോഴിക്കോട് മണ്ണിന് അപമാനമാണ് എന്ന കമന്റ് കണ്ടപ്പോള്‍ സങ്കടം തോന്നി. അന്ന് ഞാന്‍ ധരിച്ചത് എന്റെ അമ്മയുടെ സാരിയും ബ്ലൗസുമാണ്. വൈറലാവണം എന്നു കരുതി ചെയ്തതല്ല. അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അത് എന്റെ നേട്ടമാണ് എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ ഡ്രസ്സ് ധരിച്ചതിനു ശേഷം ഞാന്‍ എന്റെ അമ്മയ്ക്ക് വിഡിയോ കോള്‍ ചെയ്ത് കാണിച്ചിരുന്നു. ‘കറുപ്പില്‍ നീ സുന്ദരിയായിട്ടുണ്ട്’ എന്ന് അമ്മ പറഞ്ഞ ആത്മവിശ്വാസത്തിലാണ് ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തത്.
അതു കഴിഞ്ഞ് വിഡിയോ പുറത്ത് വന്നപ്പോഴും ഞാന്‍ ശ്രദ്ധിച്ചത് എന്റെ ചിരി കൊള്ളാമായിരുന്നോ, ഞാന്‍ സുന്ദരിയാണോ എന്നൊക്കെയാണ്. ഡ്രസിങ്ങില്‍ ഒരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നിയില്ല. പിന്നീടാണ് വിഡിയോ വൈറലാകുന്നത്.
നൊരു ഡന്റിസ്റ്റാണ്. മോഡലിങ്ങിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. അഭിനയ രംഗത്തേക്കു വരുന്നതിന് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. വളരെ കഷ്ടപ്പെട്ട്ണ് അവരെ പറഞ്ഞു മനസ്സിലാക്കിയത്. ചെയ്യുന്ന സിനിമകളുടെ സെറ്റിലേക്ക് അവരെയും കൊണ്ടുപോയതോടെ അവര്‍ക്കുണ്ടായിരുന്ന സംശയം മാറി കിട്ടി. ആ ധൈര്യത്തില്‍ മുന്നോട്ടു പോകുമ്പോഴാണ് ഈ വിഡിയോ വൈറലായത്. ഇത് വീട്ടുകാര്‍ കണ്ടാല്‍ അവരെങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എന്റെ ഏറ്റവും വലിയ വിഷമം. അച്ഛന്‍ അധ്യാപകനാണ്. എന്റെ അച്ഛന് സ്ലീവ്‌ലസ് ഡ്രസിടുന്നത് പോലും ഇഷ്ടമല്ല. ആ സ്ഥിതിക്ക് ഈ വിഡിയോ കണ്ടാല്‍ എന്തു പറയും എന്ന പേടിയിലായിരുന്നു ഞാന്‍. പക്ഷേ അവരാരും ഒന്നും പറഞ്ഞില്ല. നമ്മള്‍ മോശമല്ലാത്ത ഡ്രസ് ധരിച്ചാലും ആളുകള്‍ ചൂഴ്ന്നു നോക്കുന്നതിനെ ഒന്നും പറയാന്‍ പറ്റില്ലല്ലോ.
ചെറുപ്പം മുതലേ ഒരു അഭിനേതാവാകണം എന്നായിരുന്നു എന്റെ ആഗ്രഹം. നന്നായി ഡ്രസ് ധരിച്ച് ഒരുങ്ങി നടക്കാനൊക്കെ എനിക്ക് ഇഷ്ടമാണ്. സാരിയാണ് ഇഷ്ടമുള്ള വേഷം. സാരിയുടുക്കുമ്പോള്‍ മാറിന്റെ വിടവും വയറും എല്ലാം കണ്ടെന്നു വരാം. അത് സ്ത്രീസൗന്ദര്യമാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയല്ലോ. അതിലൊരു തെറ്റും എനിക്ക് തോന്നിയിട്ടില്ല.’’– ചൈത്ര പറയുന്നു .
ക്യാംപസ് രാഷ്ട്രീയത്തിന്റെ കഥയുമായി എ.എം.സിദ്ദീഖ് സംവിധാനം ചെയ്ത ചിത്രമാണ് എൽഎൽബി. സിബി സൽമാൻ സഞ്ജു എന്നീ മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, അശ്വത് ലാൽ, വിശാഖ് നായർ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിൽ ചൈത്ര പ്രവീണും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.