'രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജിയെ വധിക്കണം'; സമൂഹ മാധ്യമത്തില്‍ പോസ്റ്റ്, കോഴിക്കോട് യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച ജഡ്ജിയെ വധിക്കണണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ്…

കോഴിക്കോട്: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച ജഡ്ജിയെ വധിക്കണണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്.

പേരാമ്പ്രയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുമാണ് ഇയാളെ പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയിലെടുത്തത്. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തിരുവനന്തപുരം, ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായിരുന്നത്. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഒരു കേസില്‍ ഇത്രയധികം പേരെ കൂട്ടത്തോടെ വധശിക്ഷയ്ക്ക് വിധിക്കുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story