നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു; ഊട്ടിയിൽ ആറ് പേർക്ക് ദാരുണാന്ത്യം

നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു; ഊട്ടിയിൽ ആറ് പേർക്ക് ദാരുണാന്ത്യം

February 7, 2024 0 By Editor

ഊട്ടിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട് തൊഴിലാളികളാണ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില​ ഗുരുതരമാണ്. പരിക്കേറ്റവരെ
ഊട്ടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുങ്ങി കിടക്കുന്നവർക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

ഊട്ടി ലവ്‌ഡേൽ ഗാന്ധിനഗറിനടുത്ത് ഉച്ചയോടെയാണ് അപകടമുണ്ടായത്. മുത്തുലക്ഷ്മി, സംഗീത, ഭാഗ്യം, ഉമ, സഖില, രാധ എന്നീ തൊഴിലാളികളാണ് മരിച്ചത്.