മാസപ്പടി വിഷയത്തില്‍ അന്വേഷണം വേണം; വിജിലന്‍സില്‍ പരാതി നല്‍കി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ പത്രസമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും…

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ പത്രസമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും മാത്യു കുഴല്‍നാടന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

വീണാ വിജയനെയും അവരുടെ കമ്പനിയെയും സിഎംആര്‍എല്ലില്‍ നിന്ന് പണം സ്വീകരിക്കാനായി പിണറായി വിജയന്‍ ഉപയോഗിച്ചെന്നും അതിനായി മുഖ്യമന്ത്രി പദവി ദുരുപയോഗിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

സിഎംആര്‍എല്‍ കമ്പനിക്ക് മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട കാര്യങ്ങള്‍, സിഎംആര്‍എല്ലിന്റെ അക്കൗണ്ടില്‍ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് തുടര്‍ച്ചയായി പണം എത്തിയ സംഭവം, വീണയുടെ കമ്പനി സിഎംആര്‍എല്‍ കമ്പനിക്ക് ചെയ്തുകൊടുത്ത സേവനങ്ങള്‍ തുടങ്ങിയ ആരോപണങ്ങളില്‍ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

"വീണാ വിജയന്‍ കമ്പനിയുടെ ഭാഗമായതിനുശേഷം കെആര്‍ഇഎംഎല്‍ കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് രക്ഷപ്പെടാനും അനധികൃതമായി സ്വന്തമാക്കിയ അവരുടെ ഭൂമി സംരക്ഷിക്കാനുമായി കേരള സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. റവന്യൂവകുപ്പ് തള്ളികളഞ്ഞ കമ്പിനിയുടെ അപേക്ഷ മുഖ്യമന്ത്രി വീണ്ടും പരിഗണിക്കുകയും അനുകൂലമായ നടപടി സ്വീകരിക്കാന്‍ വ്യവസായ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. മുഖ്യമന്ത്രിയും സര്‍ക്കാരും കമ്പനിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കുകയും സാമ്പത്തിക ലാഭത്തിനായി വീണാ വിജയന്‍ സിഎംആര്‍എല്ലുമായുള്ള സഹകരണം തുടരുകയും ചെയ്തെന്നും" പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story