ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വീട് നിര്‍മ്മിച്ച് നല്‍കി

പാലക്കാട്: കാരാകുറുശ്ശി പാലാട്ടില്‍ ചന്ദ്രന്‍-ജാനകി ദമ്പതികള്‍ക്ക് ഇനി മഴയും വെയിലുമേല്‍ക്കാതെ അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ താമസിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍…

പാലക്കാട്: കാരാകുറുശ്ശി പാലാട്ടില്‍ ചന്ദ്രന്‍-ജാനകി ദമ്പതികള്‍ക്ക് ഇനി മഴയും വെയിലുമേല്‍ക്കാതെ അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ താമസിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. സ്‌നേഹവീടിന്റെ താക്കോല്‍ദാനം ബോചെയും പി.കെ. ശശിയും (കെ.ടി.ഡി.സി. ചെയര്‍മാന്‍) ചേര്‍ന്ന് നിര്‍വ്വഹിച്ചു. വാസയോഗ്യമായ വീടില്ലാതെ ദുരിതമനുഭവിക്കുന്ന ദമ്പതികളുടെ അവസ്ഥ മനസ്സിലാക്കിയ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വെറും 4 മാസംകൊണ്ടാണ് വീട് പൂര്‍ത്തീകരിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story