‘ലോക്സഭാ തിരഞ്ഞെടുപ്പ് ഉപേക്ഷിക്കുമോ?’: തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയിൽ ഞെട്ടി രാഷ്ടീയവൃത്തങ്ങൾ
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി ദേശീയ രാഷ്ട്രീയം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അരുൺ…

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി ദേശീയ രാഷ്ട്രീയം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അരുൺ ഗോയൽ രാജിക്കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ രാജീവ് കുമാറുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണു നടപടിയെന്നാണ് അടുത്തുവൃത്തങ്ങൾ നൽകുന്ന സൂചന.
സംഭവത്തിൽ ആശങ്കയറിയിച്ച് കോൺഗ്രസ് രംഗത്തെത്തി. സ്വതന്ത്ര സ്ഥാപനങ്ങളിൽ അമിതനിയന്ത്രണം ഏർപ്പെടുത്തുന്നത് സ്വേച്ഛാധിപത്യത്തിലേക്കു ജനാധിപത്യം വഴിമാറുന്നതിനു കാരണമാകുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നീതിപൂർവം നടക്കുമോ എന്ന ചോദ്യം ഉയരുന്നതായും അവർ വ്യക്തമാക്കി.