ലോക ഒന്നാംനമ്പര്‍ താരം മാഗ്‌നസ് കാള്‍സണെ വീഴ്ത്തി, നോര്‍വേ ചെസ്സില്‍ അട്ടിമറി വിജയവുമായി പ്രഗ്നാനന്ദ

ലോക ഒന്നാംനമ്പര്‍ താരം മാഗ്‌നസ് കാള്‍സണെ വീഴ്ത്തി, നോര്‍വേ ചെസ്സില്‍ അട്ടിമറി വിജയവുമായി പ്രഗ്നാനന്ദ

May 30, 2024 0 By Editor

നോര്‍വേ: നോര്‍വേ ചെസ്സില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണെ വീഴ്ത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ്ബാബു പ്രഗ്‌നാനന്ദ. മൂന്നാം റൗണ്ടിലായിരുന്നു 18കാരന്റെ അട്ടിമറിവിജയം. വിജയത്തോടെ 5.5 പോയിന്റുമായി ടൂര്‍ണമെന്റില്‍ പ്രഗ്‌നാനന്ദ മുന്നിലെത്തി. ടൂര്‍ണമെന്റില്‍ ഒന്നാമനായി മത്സരം ആരംഭിച്ച കാള്‍സണ്‍ പരാജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് വീണു. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ ആദ്യമായാണ് കാള്‍സണെ പ്രഗ്‌നാനന്ദ തോല്‍പ്പിക്കുന്നത്. നേരത്തെ റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്‌നാനന്ദയുടെ നേട്ടം.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam