കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഒൻപത് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരമെന്ന് സൂചന

കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഒൻപത് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരമെന്ന് സൂചന

May 30, 2024 0 By Editor

സൗത്ത് കടപ്പുറത്ത് ഇടിമിന്നലേറ്റ് 9 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. മീൻപിടിത്ത തൊഴിലാളികൾക്കാണ് മിന്നലേറ്റത്. വള്ളം അടുപ്പിക്കുകയും മീൻപിടിത്തവുമായി ബന്ധപ്പെട്ട മറ്റ് ജോലികളിലും ഏർപ്പെട്ടിരുന്നവർക്കുമാണ് മിന്നലേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം

പ്രദേശവാസികളായ അഷ്റഫ്, ഹനീൻ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൽ ലത്തീഫ് എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

11 ജില്ലകളില്‍ യെലോ അലര്‍ട്ട് തുടരുന്നു. കേരളത്തില്‍  പ്രവചിച്ചതിനും ഒരു ദിവസം മുന്‍പ് മണ്‍സൂണ്‍ മഴയെത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.