വാരാണസിയിൽ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു തോൽക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി

ഡൽഹി; വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു തോൽക്കുമായിരുന്നെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൂന്നു ലക്ഷത്തിലധികം…

ഡൽഹി; വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു തോൽക്കുമായിരുന്നെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൂന്നു ലക്ഷത്തിലധികം വോട്ടിന് ജയിച്ച റായ്ബറേലി മണ്ഡലം സന്ദർശിക്കുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു പ്രചാരണം. സോണിയ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് റായ്ബറേലിയിൽ രാഹുൽ മത്സരിക്കുകയായിരുന്നു.

മോദിയുടെ രാഷ്ട്രീയത്തിൽ സന്തുഷ്ടരല്ലെന്ന് ജനങ്ങൾ സന്ദേശം നൽകിയ സാഹചര്യത്തിലാണ് ഇങ്ങിനെ പറയേണ്ടതായി വന്നത്. വെറുപ്പിനും അക്രമത്തിനുമെതിരെ നിലകൊള്ളുന്നു എന്ന സന്ദേശമാണ് ജനം നൽകിയതെന്നും രാഹുൽ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story