മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

June 15, 2024 0 By Editor

 

ഡൽഹി: ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ രാജ്യത്തേക്ക് ക്ഷണിത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പയെ കണ്ടുമുട്ടിയ ചിത്രം എക്‌സിൽ പങ്കുവച്ചാണ് ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ച വിവരം മോദി സ്ഥിരീകരിച്ചത്.

‘ജി7 ഉച്ചകോടിക്കിടെ മാർപാപ്പയെ കണ്ടു. ജനങ്ങളെ സേവിക്കാനുള്ള മാർപാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നു. ഇന്ത്യ സന്ദർശിക്കാനായി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്.’ മോദി എക്‌സിൽ കുറിച്ചു.

2021ൽ നരേന്ദ്രമോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് മഹാമാരിയെ കുറിച്ചും കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച ചെയ്തിരുന്നു.

മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, ഐകെ ഗുജറാൾ, അടൽ ബിഹാരി വാജ്പേയ് എന്നിവരാണ് നേരത്തെ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള പ്രധാനമന്ത്രിമാർ.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam