കോഴിക്കോട്ട് ബണ്ടിൽനിന്ന് മാമ്പുഴയിൽ വീണ് യുവാവ് മരിച്ചു; മൃതദേഹം കരിങ്കല്ലിനടിയിൽ കുടുങ്ങിയ നിലയിൽ

കോഴിക്കോട്ട് ബണ്ടിൽനിന്ന് മാമ്പുഴയിൽ വീണ് യുവാവ് മരിച്ചു; മൃതദേഹം കരിങ്കല്ലിനടിയിൽ കുടുങ്ങിയ നിലയിൽ

June 27, 2024 0 By Editor

പന്തീരാങ്കാവ് ഒളവണ്ണ കുന്നത്തുപാലം ബണ്ടിൽനിന്ന് മാമ്പുഴയിൽ വീണ് യുവാവ് മരിച്ചു. കുന്നത്തുപാലം ചീർപ്പ് പാലത്തിനു സമീപം താമസിക്കുന്ന നെല്ലൊളിയിൽ രതീഷ് (44) ആണ് മരിച്ചത്. ചീർപ്പ് പാലം കടക്കുന്നതിനിെട കാൽവഴുതി പുഴയിൽ വീണതാണെന്ന് കരുതുന്നു.

മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. കരിങ്കല്ലിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam