ബിഎസ് യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസ്; സിഐഡി കുറ്റപത്രം സമർപ്പിച്ചു

ബിഎസ് യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസ്; സിഐഡി കുറ്റപത്രം സമർപ്പിച്ചു

June 28, 2024 0 By Editor

ബെം​ഗളൂരു: മുൻ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചു. ബെംഗളുരുവിലെ പോക്സോ കേസുകൾ പരിഗണിക്കുന്ന അതിവേഗ കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്.

ജൂൺ 17-ന് സിഐഡിക്ക് മുമ്പാകെ യെദിയൂരപ്പ ഹാജരായിരുന്നു. യെദിയൂരപ്പയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതടക്കം ഉൾപ്പെടുത്തിയാണ് കുറ്റപത്രം. നേരത്തെ, മൂന്ന് മണിക്കൂറോളം യെദിയൂരപ്പയെ ചോദ്യം ചെയ്തിരുന്നു. സിഐഡി എഡിജിപി ബികെ സിംഗ്, എസ്‍പി സാറ ഫാത്തിമ, എസ്ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വസതിയിൽ അമ്മയോടൊപ്പം പരാതി നൽകാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്. ചോദ്യം ചെയ്യലിന് ഹാജരാകവേ, താൻ കുറ്റം ശക്തമായി നിഷേധിക്കുന്നുവെന്നും, അസത്യപ്രചാരണത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam