Begin typing your search above and press return to search.
കെഎസ്ആർടിസി കോംപ്ലക്സുകളിലെ മുറി വാടക കുറയ്ക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ
തിരുവനന്തപുരം; കെഎസ്ആർടിസിയുടെ ടെർമിനൽ കോംപ്ലക്സുകളിലെ മുറിവാടക കുറയ്ക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. ഇക്കാര്യം അടുത്ത ബോർഡ് യോഗം തീരുമാനിക്കും. 65 % കടമുറികളും ഒഴിഞ്ഞുകിടക്കുകയാണെന്നും അമിത നിരക്കാണു പ്രശ്നമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം കൊടുക്കാനുള്ള നടപടി തുടങ്ങി. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഇതു സംബന്ധിച്ചു ധാരണയായി. ഓവർഡ്രാഫ്റ്റ് വഴി പണം കണ്ടെത്താൻ ബാങ്കുകളുമായി ചർച്ച നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങൾക്കും നിർമാണം വൈകിയതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ നമ്പർ കിട്ടാത്ത പ്രശ്നമുണ്ട്. നാലാഴ്ചയ്ക്കകം ഇക്കാര്യത്തിൽ നടപടിയുണ്ടാകും. എട്ടുവർഷം മുൻപു തറക്കല്ലിട്ട മലപ്പുറം കെഎസ്ആർടിസി കോംപ്ലക്സിന്റെ നിർമാണം വൈകാതെ പൂർത്തീകരിക്കുമെന്നു മന്ത്രി പറഞ്ഞു.
Next Story