കൊച്ചിൻ ഷിപ്‍യാർഡിൽ പ്രോജക്ട് ഓഫിസർമാർ

June 29, 2024 0 By Editor

കേന്ദ്ര പൊതുമേഖലയിലെ മിനിരത്ന കമ്പനിയായ കൊച്ചിൻ ഷിപ്‍യാർഡ് ലിമിറ്റഡ് പ്രോജക്ട് ഓഫിസർമാരെ തേടുന്നു. കരാർ അടിസ്ഥാനത്തിൽ മൂന്നുവർഷത്തേക്കാണ് നിയമനം. ഒന്നാം ക്ലാസ് (കുറഞ്ഞത് 60 ശതമാനം മാർക്ക്) എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം.

ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ആകെ ഒഴിവുകൾ 64 (മെക്കാനിക്കൽ 38, ഇലക്ട്രിക്കൽ 10, ഇലക്ട്രോണിക്സ് 6, സിവിൽ 8, ഇൻസ്ട്രുമെന്റേഷൻ 1, ഇൻഫർമേഷൻ ടെക്നോളജി 1). ഒ.ബി.സി, എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്.

1994 ജൂലൈ 18നുശേഷം ജനിച്ചവരാകണം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cochinshipyard.in/careersൽ. അപേക്ഷാഫീസ് 700 രൂപ. ഓൺലൈൻ ടെസ്റ്റ്, അഭിമുഖം, പ്രവൃത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ആദ്യവർഷം 37,000 രൂപ, രണ്ടാം വർഷം 38,000 രൂപ, മൂന്നാം വർഷം 40,000 രൂപയാണ് മാസ ശമ്പളം. അധിക ജോലികൾക്ക് (എക്സ്ട്രാ വർക്ക്) പ്രതിമാസം 3000 രൂപ കൂടി ലഭിക്കും.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam