സൗദി ആരോഗ്യ മന്ത്രാലയത്തിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് അവസരം
സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള താബുക്ക് മേഖല ആശുപത്രികളിലും ക്ലിനിക്കുകളിലും കൺസൾട്ടന്റ്/സ്പെഷലിസ്റ്റ് ഡോക്ടർമാരാകാം. സൈക്യാട്രി, യൂറോളജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് സർജറി, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി…

സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള താബുക്ക് മേഖല ആശുപത്രികളിലും ക്ലിനിക്കുകളിലും കൺസൾട്ടന്റ്/സ്പെഷലിസ്റ്റ് ഡോക്ടർമാരാകാം.
സൈക്യാട്രി, യൂറോളജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് സർജറി, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, എൻഡോക്രിനോളജി, ഇ.എൻ.ടി, ജനറൽ സർജറി, ന്യൂറോളജി, റേഡിയോളജി, നിയോനാറ്റോളജി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓങ്കോളജി, ഒഫ്താൽമോളജി, സർജറി, പീഡിയാട്രിക്, പ്ലാസ്റ്റിക് സർജറി മുതലായ വകുപ്പുകളിലാണ് അവസരം. യോഗ്യത: എം.ബി.ബി.എസ് + എം.ഡി/എം.എസ്. രണ്ടുവർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സ്.
ഇതുസംബന്ധിച്ച വിജ്ഞാപനം www.odepc.kerala.gov.inൽ ലഭ്യമാണ്. കേരള സർക്കാർ ആഭിമുഖ്യത്തിലുള്ള ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രെമോഷൻ കൺസൾട്ടന്റ് ലിമിറ്റഡാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താൽപര്യമുള്ളവർ പ്രസക്ത വിവരങ്ങളടങ്ങിയ ബയോഡേറ്റ ജൂലൈ അഞ്ചിനകം [email protected] എന്ന ഇ-മെയിലിൽ അയക്കണം. സബ്ജക്ട് ലൈൻ: Docotorsto saudi Arabia (Tabuk) എന്ന് രേഖപ്പെടുത്തിയിരിക്കണം (ഫോൺ: + 91-471-2329441, 2329442).