രണ്ട് ദിവസമായി കാണാതായ യുവതി കിണറ്റിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ

കൽപ്പറ്റ: വയനാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയ വയലിലെ മീന(42)യാണ് മരിച്ചത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇന്നു രാവിലെ…

കൽപ്പറ്റ: വയനാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയ വയലിലെ മീന(42)യാണ് മരിച്ചത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇന്നു രാവിലെ മീനയുടെ മകനാണ് കിണറ്റിൽ മൃതദേഹം കണ്ടത്.

മീനയുടെ ഭർത്താവ് ഒളിവിലാണ്. മദ്യപാനത്തെത്തുടർന്നു വഴക്കുണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നു. വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story